Saturday, September 23, 2017

അയര്‍ലണ്ടിലും വ്യാജ ട്രാവല്‍ ഏജന്റുമാര്‍ ; ചതിവില്‍ വീഴാതിരിക്കുക

Updated on 13-09-2017 at 4:31 pm

ഡബ്ലിന്‍: ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് മുന്‍ അയര്‍ലണ്ട് മലയാളി ഓസ്‌ട്രേലിയന്‍ മലയാളികളെ ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ ചതിച്ചത് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സമാനരീതിയില്‍ അയര്‍ലണ്ടിലും ക്രിസ്തുമസ് – ഈസ്റ്റര്‍ – വേനല്‍ക്കാല യാത്രകള്‍ക്കായി തയ്യാറെടുക്കുന്ന മലയാളികളെ ലക്ഷ്യമിട്ട് അയര്‍ലണ്ടിന്റെ വിവിധയിടങ്ങളില്‍ വ്യാജ  ട്രാവല്‍ ഏജന്റുമാര്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. സ്വന്തമായി ഓഫീസുകളോ മറ്റോ ഇല്ലാത്ത ഇത്തരം വ്യാജ ട്രാവല്‍ ഏജന്റുമാര്‍ സൗഹ്രദ ബന്ധങ്ങള്‍ ഉപയോഗിച്ചും ഓസ്‌ട്രേലിയന്‍ മലയാളി കാണിച്ചത് പോലെ വിവിധ ഗ്രൂപ്പുകളിലൂടെയുമാണ് ഉപഭോക്താക്കളെ കണ്ടെത്തുന്നത്.

അംഗീകാരമുള്ള ട്രാവല്‍ ഏജന്‍സികളെ ഒഴിവാക്കി ഇത്തരം വ്യാജ ട്രാവല്‍ ഏജന്റുമാരെ തേടിപ്പോകുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ക്രഡിറ്റ്‌ – ഡെബിറ്റ് കാര്‍ഡ് – ബാങ്ക് വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടൊപ്പം, റവന്യു, മോര്‍ട്ട്‌ഗേജ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി ബാങ്ക് സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ടി വരുമ്പോള്‍ ഇത്തരം വ്യാജ ഏജന്റ്മാരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയത് സംബന്ധിച്ച വിവരങ്ങള്‍ക്ക് ഉപഭോക്താക്കള്‍ കൂടുതല്‍ വ്യക്തത നല്‍കേണ്ടി വരും.

യാത്രാ ദിവസം മാറ്റിയെടുക്കുക, കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ മൂലം വിമാനം റദ്ദാക്കുകയോ വന്നാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ ഇത്തരക്കാര്‍ക്കാവില്ല. സമീപ വര്‍ഷങ്ങളില്‍ ഏതാനും ആളുകളുടെ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ബെറ്റിംഗ് സൈറ്റുകളില്‍ ഇത്തരക്കാള്‍ കളിച്ചതായും ഉപഭോക്താക്കളെ ബാങ്കുകള്‍ അറിയിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ കൈകളില്‍ നിന്നും പണം നല്‍കി ട്രാവല്‍ ഏജന്‍സികളുമായി വിലപേശിയാണ് ഇത്തരക്കാര്‍ ടിക്കറ്റ് സംഘടിപ്പിക്കുന്നത്, ആദ്യം അഡ്വാന്‍സ് തുക മാത്രം നല്‍കുന്ന ഇവര്‍ ഉപഭോക്താക്കളില്‍ നിന്നും മുഴുവന്‍ തുകയും കൈപ്പറ്റി ആഡംബര ജീവിതം നയിക്കുന്നതിനും മറ്റും മാസങ്ങളോളം ഈ പണം ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ അംഗീകാരമുള്ള ട്രാവല്‍ ഏജന്റുമാരില്‍ നിന്നും മാത്രം ടിക്കറ്റുകള്‍ വാങ്ങുക. അംഗീകാരമുള്ള ട്രാവല്‍ ഏജന്റുമാര്‍ ലൈസന്‍സോട് കൂടിയതും അയര്‍ലണ്ട് ഗവണ്മെന്റ് നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളോട് കൂടി പ്രവര്‍ത്തിക്കുന്നവയുമായതിനാല്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഉപഭോക്താക്കള്‍ നല്‍കുന്ന പണം സുരക്ഷിതമായിരിക്കും. അംഗീകാരമുള്ള ഏജന്റുമാര്‍  കത്തിടപാടുകളില്‍ തങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും.

A Fully Protected & Bonded Travel Agent Government Licence Number TA****

 

 

comments


 

Other news in this section