Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

അയര്‍ലണ്ടിനെ ലക്ഷ്യമാക്കി ഹെലന്‍ കൊടുങ്കാറ്റ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ച് മെറ്റ് ഐറാന്‍

Updated on 14-09-2018 at 12:46 pm

ഡബ്ലിന്‍: ഹെലന്‍ ചുഴലിക്കൊടുങ്കാറ്റ് അയര്‍ലണ്ടിനെ ലക്ഷ്യമാക്കി വരുന്നു. ശക്തമായ കാറ്റിലും മഴയിലും വരും ദിവസങ്ങളില്‍ അയര്‍ലന്റിലെ കാലാവസ്ഥ ദുഷ്‌കരമാകുമെന്ന് മെറ്റ് ഐറാന്‍ സൂചന നല്‍കി. അടുത്ത ആഴ്ചയോട് കൂടി ഹെലന്‍ കൊടുങ്കാറ്റിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അറ്റ്‌ലാന്റ്റിക്കില്‍ രൂപമെടുത്ത ഹെലന്‍ കൊടുങ്കാറ്റിന്റെ സഞ്ചാര പാത അയര്‍ലണ്ടിലൂടെ മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്. കാറ്റിന്റെ ദിശ അയര്‍ലണ്ടിനെ എത്രത്തോളം ബാധിക്കുമെന്ന് ഇതുവരെ തീര്‍ച്ചപ്പെടുത്തിയിട്ടില്ല. അതേസമയം തികഞ്ഞ ജാഗ്രത പാലിക്കാന്‍ മെറ്റ് ഐറാന്‍ നിര്‍ദ്ദേശിച്ചു കഴിഞ്ഞു.

ഹെലന്‍ ചുഴലിക്കാറ്റ് അടുത്ത ചൊവ്വാഴ്ചയോടെ രാജ്യത്ത് ആഞ്ഞുവീശുമെന്നാണ് കാലവാസ്ഥാ നീരക്ഷകരുടെ പ്രാഥമിക നിഗമനം. ഇപ്പോള്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ രൂപപ്പെട്ട ചുഴലിക്കാറ്റിന് മണിക്കൂറില്‍ 140 കി. മീ വേഗതയാണ് ഉള്ളത്. എന്നാല്‍ അയര്‍ലണ്ടില്‍ എത്തുമ്പോള്‍ കാറ്റിന് വേഗം കുറയുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

കഴിഞ്ഞ വര്ഷം അയര്‍ലണ്ടില്‍ ആഞ്ഞടിച്ച ഒഫീലിയ ചുഴലിക്കാറ്റിന്റെ അത്രയും അപകടകാരിയല്ല ഹെലന്‍. ഒഫീലിയ കൊടുങ്കാറ്റില്‍ സ്‌കൂള്‍, കോളേജുകള്‍ അടച്ചിടുകയും മൂന്ന് മരണങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. അറ്റ്‌ലാന്റിക്കില്‍ ഇതേസമയം ‘ജോയ്സ്’ എന്ന കൊടുങ്കാറ്റും രൂപമെടുത്തിട്ടുണ്ട്. അമേരിക്കയില്‍ ഇതേസമയം ആഞ്ഞടിക്കുന്ന ഫ്‌ലോറന്‍സ് കൊടുങ്കാറ്റും അറ്റ്‌ലാന്റിക്കില്‍ രൂപമെടുത്തതാണ്. അമേരിക്കയില്‍ കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ കനത്ത വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നോര്‍ത്ത് കരോലിനയിലെ മാത്രം 12,000 ത്തോളം പേരെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്.

 

 

എ എം

comments


 

Other news in this section