Thursday, July 19, 2018

അയര്‍ലണ്ടിനെ കാത്തിരിക്കുന്നത് വലിയ വെള്ളപൊക്കം; കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറെടുത്തോളു

Updated on 12-08-2017 at 8:18 am

കാലാവസ്ഥാ വ്യതിയാനം മൂലം അയര്‍ലണ്ടില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ വര്‍ഷം വലിയ വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ളതായി ഐറിഷ് ഗവേഷകരുടെ കണ്ടെത്തല്‍. 20 വര്‍ഷത്തിനുമുന്‍പ് ഉണ്ടായ വെള്ളപ്പൊക്കത്തിന് സമാനമായ രീതിയില്‍ പടിഞ്ഞാറന്‍ അയര്‍ലണ്ട്, വടക്കന്‍ ബ്രിട്ടണ്‍, തീരദേശ സ്‌കാന്‍ഡിനേവിയ, വടക്കന്‍ ജര്‍മ്മനി തുടങ്ങിയ നദികള്‍ കവിഞ്ഞ് ഒഴുകാനുള്ള സാധ്യതയാണ് സയന്‍സ് ജേണലില്‍ പ്രദ്ധീകരിച്ച ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.

NUI മെയ്‌നൂത്തിലെ ജിയോഗ്രഫി പ്രഫസര്‍ കോണര്‍ മര്‍ഫിയുടെ നേതൃത്വത്തില്‍ 30 ഗവേഷകരടങ്ങുന്ന സംഘം 38 യൂറോപ്യന്‍ രാജ്യങ്ങളിലെ 4,000 നദികളില്‍ നടത്തിയ പരിശോധനയിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ സംഭവിക്കാന്‍ അധികനാളില്ല എന്ന നിഗമനത്തിലെത്തിച്ചേര്‍ന്നത്. ആഗോളതാപനത്തിന്റെ ഫലമായി ഉയര്‍ന്ന ചൂടിന്റെ 80 ശതമാനവും ആഗിരണം ചെയ്യുന്നത് സമുദ്രങ്ങളാണ്. ഇതുമൂലം സമുദ്രജലം 3000 മീറ്റര്‍ ആഴത്തില്‍ വരെ ചൂടു പിടിക്കുന്നു. ഇങ്ങനെ ചൂടുപിടിച്ച് വ്യാപ്തം വര്‍ദ്ധിക്കുന്ന ജലം സമുദ്രനിരപ്പില്‍ കാര്യമായ ഉയര്‍ച്ചക്ക് കാരണമാകുന്നു. കൂടാതെ ധ്രുവങ്ങളില്‍ മഞ്ഞും ഹിമാനിയും (ഗ്ലേസിയര്‍) ഉരുകുന്നതിനും ഇത് കാരണമാകുന്നു.

Timing of river flooding in Ireland, Europe 'altered' by climate change http://bit.ly/2vThdn4

Posted by RTÉ News on Thursday, August 10, 2017

2030 കഴിയുമ്പോള്‍ ചൂട് കൂട്ടുകയും വെള്ളപ്പൊക്കത്തിലൂടെയും മറ്റും യൂറോപ്പിലെ മനുഷ്യര്‍ വന്‍ ദുരന്തത്തെ അഭിമുഖീകരിക്കാന്‍ പോകുകയാണ്. ള്ളപ്പൊക്കത്തിന്റെ അനന്തരഫലമായി ഗണ്യമായ സാമ്പത്തിക-പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന് വടക്കന്‍ കടലിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ കാര്‍ഷിക ഉല്‍പാദനക്ഷമത കുറയുന്നു, മണ്ണൊലിപ്പ് കൂടുന്നു.

വടക്കുകിഴക്കന്‍ യൂറോപ്പ്, സ്വീഡന്‍, ഫിന്‍ലാന്റ്, ബാള്‍ട്ടിക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ 1960 കളിലും 1970 കളിലും സംഭവിച്ചതുപോലെ മഞ്ഞുരുകി നാശം വിതയ്ക്കാന്‍ സാധ്യതയുണ്ട്. അയര്‍ലന്‍ഡിലും വടക്കു പടിഞ്ഞാറന്‍ യൂറോപ്പിലുമാണ് പ്രതിസന്ധി രൂക്ഷമാകുന്നെതെന്നാണ് ഗവേഷകര്‍ക്ക് നല്‍കുന്ന ചിത്രം. വെള്ളപ്പൊക്ക സംരക്ഷണം, കൃഷി, തീരദേശ മണ്ണൊലിപ്പ് തുടങ്ങിയ കാര്യങ്ങളല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. വ്യവസായവത്കരണത്തിന് മുമ്പുള്ളതിനേക്കാള്‍ താപനില കൂടുമെന്ന കണക്ക് പ്രകാരം പദ്ധതികളാവിഷ്‌ക്കരിക്കാന്‍ കഴിയണം.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള മുന്‍ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്, ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പില്‍ താമസിക്കുന്ന മൂന്നില്‍ രണ്ട് പേര്‍ക്ക് കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങള്‍ ബാധിക്കാനിടയുണ്ട്, കാലാവസ്ഥ പ്രത്യാഘാതങ്ങളില്‍ മരണമടയുന്നവരുടെ എണ്ണം 50 ശതമാനം ഉയരാനാണ് സാദ്ധ്യതകള്‍.

യൂറോപ്പിലെ കാലാവസ്ഥയുമായി ബന്ധപ്പെട്ട ദുരന്തങ്ങള്‍ മൂലം മരണനിരക്ക് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത് – 1981 മുതല്‍ 2010 വരെ ഓരോ വര്‍ഷവും 3000 പേര്‍ മരണപ്പെടുന്നു. 2071 മുതല്‍ 2100 കാലയളവില്‍ ഇത് 152,000 ആയി വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്. 31 യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉണ്ടാകുന്ന ഏറ്റവും ഭീകരമായ കാലാവസ്ഥാ ദുരന്തങ്ങള്‍ കഠിനമായ ചൂട്, അതിശൈത്യം, കാട്ടുതീ, വരള്‍ച്ച, പ്രളയം, കൊടുങ്കാറ്റുകള്‍ തുടങ്ങിയവയാണ്.

 
എ എം

comments


 

Other news in this section