Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

അയര്‍ലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ബോയിങ് 737 വിമാനങ്ങള്‍ നിരോധിച്ചത് അടിസ്ഥാനരഹിതമാണെന്ന് യു.എസ്

Updated on 13-03-2019 at 3:10 pm

ഡബ്ലിന്‍: അയര്‍ലന്‍ഡ് ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളില്‍ ബോയിങ് 737 വിമാനങ്ങള്‍ നിരോധിച്ചത് തീര്‍ത്തും അടിസ്ഥാന രഹിതമാണെന്ന് യു.എസ് ഏവിയേഷന്‍ വകുപ്പ്. എത്യോപ്യന്‍ വിമാന ദുരന്തം ഉള്‍പ്പെടെ മാക്‌സ് 737 ശ്രേണിയില്‍പ്പെട്ട യാത്രാ വിമാനങ്ങള്‍ തകര്‍ന്നുവീണതോടെ അടിയന്തിരമായി ഈ വിമാനങ്ങള്‍ നിരവധി രാജ്യങ്ങളാണ് നിരോധനമേര്‍പ്പെടുത്തിയത്. യൂറോപ്യന്‍ യൂണിയന്‍, ഇന്ത്യ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ നിരോധനം ഇന്നലെ മുതല്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

തകര്‍ന്ന വിമാനത്തിന്റെ സെന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സുരക്ഷിതത്വത്തിന് വെല്ലുവിളി ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഇത്തരം ഒരു നിരോധനം പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ സെന്‍സറുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ തന്നെ സെന്‍സര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് അമേരിക്കന്‍ വാദം. യു.എസ്സില്‍ ഏറ്റവും കൂടുതല്‍ വില്പന നടത്തപ്പെടുന്ന വിമാന ഇനങ്ങളില്‍ ഒന്നാണ് മാക്‌സ് 737.

അപകടവുമായി ബന്ധപ്പെട്ട അന്വേഷങ്ങള്‍ പൂര്‍ത്തിയാക്കാതെ ഈ യാത്രാവിമാനം നിരോധിച്ചത് ശരിയായില്ലെന്ന് യു.എസ്സിന്റെ ഏവിയേഷന്‍ വകുപ്പ് വ്യക്തമാക്കി. ഏവിയേഷന്‍ വകുപ്പിന്റെ അതെ അഭിപ്രായം തന്നെയാണ് യു.എസ് പ്രസിഡന്റും നടത്തിയത്.

ഡികെ

comments


 

Other news in this section