Monday, June 17, 2019

അയര്‍ലണ്ടില്‍ എമിറേറ്റ്‌സ് റിക്രൂട്ട്‌മെന്റ് : തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദുബായില്‍ ഷോപ്പിംഗ് ,അവധികാലം ചെലവിടല്‍ തുടങ്ങി ആകര്‍ഷകമായ ഓഫറുകള്‍

Updated on 13-04-2019 at 4:36 pm

ഡബ്ലിന്‍ : ദുബായ് ആസ്ഥാനമായ എയര്‍ലൈന്‍ കമ്പനി എമിറേറ്റ്‌സ് അയര്‍ലണ്ടില്‍ നിന്ന് വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ക്യാബിന്‍ ക്രൂ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത്. അയര്‍ലണ്ടില്‍ ഡബ്ലിന്‍, സ്ലിഗൊ, കില്ലര്‍ണി എന്നിവിടങ്ങളില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കും.

കാബിന്‍ക്രൂ തസ്തികയില്‍ തെരെഞ്ഞടുക്കപെടുന്നവര്‍ക്ക് വന്‍ ആനുകൂല്യങ്ങളാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. നികുതിരഹിത ശമ്പളം, സൗജന്യ യാത്ര, താമസം, ദന്ത സംരക്ഷണം ഉള്‍പ്പെടുന്ന സൗജന്യ മെഡിക്കല്‍ കെയര്‍, ദുബായില്‍ കുറഞ്ഞ നിരക്കില്‍ ഷോപ്പിങ് നടത്താന്‍ സൗകര്യം, അവധി ദിനങ്ങള്‍ ദുബായില്‍ ചെലവിടാന്‍ അവസരം തുടങ്ങി ആനുകൂല്യങ്ങളുടെ വന്‍ നിരതന്നെയാണ് എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് വേണ്ടി ഒരുക്കുന്നത്.

അപേക്ഷകര്‍ 21 വയസ്സ് പൂര്‍ത്തിയാക്കിയവരും, എയര്‍ലൈന്‍ നിഷ്‌കര്‍ഷിക്കുന്ന ശാരീരിക യോഗ്യത ഉള്ളവരും ആയിരിക്കണം. ഡബ്ലിനില്‍ ഏപ്രില്‍ 22 ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള മാല്‍ഡ്രണ്‍ ഹോട്ടലില്‍ വെച്ചായിരിക്കും റിക്രൂട്ട്‌മെന്റ് നടക്കുക. കില്ലെര്‍ണിയില്‍ ഏപ്രില്‍ 20 മക്ക്‌റോസ് പാര്‍ക്ക് ഹോട്ടലിലും, സ്ലിഗൊ യില്‍ ഏപ്രില്‍ 20 ന് ഗ്ലാസ്ഹൗസ് ഹോട്ടലിലും റിക്രൂട്ട്‌മെന്റ് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് എമിറേറ്റ്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

ഡികെ

comments


 

Other news in this section