Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

അമേരിക്കയില്‍ കാണാതായ മലയാളി കുടുംബത്തിലെ ഒരാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെടുത്തു

Updated on 14-04-2018 at 10:38 am

യുഎസില്‍ യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ ഒരാളുടെതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി. ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. മരിച്ചത് സൗമ്യയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ ഈ മാസം അഞ്ചിനു രാത്രിയാണു വാഹനം സഹിതം കാണാതായത്. മരണം സംബന്ധിച്ച് പല അഭ്യൂഹഭങ്ങള്‍ ഉയര്‍ന്നെങ്കിലും സാധനങ്ങള്‍ ലഭിച്ചതോടെ ഇവര്‍ ഒഴുക്കില്‍പ്പെട്ടത് തന്നെയെന്ന് പൊലീസ് കരുതുന്നു.

നദിയില്‍ നിന്നു കണ്ടെടുത്ത സാധനങ്ങള്‍ ഇവരുടേതാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഓറിഗനിലെ പോര്‍ട്ലാന്‍ഡില്‍നിന്നു സനോസെയിലേക്കു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വെള്ളപ്പൊക്കത്തില്‍ ഒഴുകി ഈല്‍ നദിയില്‍ വീഴുകയായിരുന്നുവെന്നു കലിഫോര്‍ണിയ പൊലീസ് കരുതുന്നു.ദക്ഷിണ കലിഫോര്‍ണിയയിലെ വലന്‍സിയയില്‍ താമസിച്ചിരുന്ന കുടുംബം ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനത്തിന്റെ അവശിഷ്ടങ്ങളാണ് നദിയില്‍ നിന്നു കണ്ടെത്തിയതെന്നും പൊലീസ് സ്ഥിരീകരിച്ചു.

ഒഴുക്കുള്ള നദിയില്‍ ഇവര്‍ സഞ്ചരിച്ച മെറൂണ്‍ നിറമുള്ള ഹോണ്ട പൈലറ്റ് വാഹനം ഒഴുകിപ്പോയതാകാമെന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ അധികൃതര്‍ കരുതുന്നത്. തോട്ടപ്പള്ളി കുടുംബാംഗങ്ങളെ കാണാതായെന്ന പരാതി ലഭിച്ചിട്ടുണ്ടെന്ന് സാന്‍ജോസ് പൊലീസ് ഡിപ്പാര്‍ട്ടുമെന്റ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇവര്‍ സഞ്ചരിച്ച വാഹനത്തിന് സമാനമായ വാഹനം ഡോറ ക്രീക്കിന് അടുത്തുവച്ച് റോഡില്‍നിന്ന് ഈല്‍ നദിയിലേക്ക് വീണതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി യാത്രക്കാരെ രക്ഷപെടുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വാഹനം പൂര്‍ണമായി ഒഴുക്കില്‍പ്പെട്ട് നദിയില്‍ കാണാതായെന്നാണ് വിവരം.മലയാളി കുടുംബത്തിന്റെ വാഹനം തന്നെയാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.

സന്ദീപിന്റെ യുഎസിലെ സുഹൃത്തുക്കളും കാനഡയില്‍ താമസിക്കുന്ന സഹോദരന്‍ സച്ചിനും തിരച്ചിലില്‍ സഹായിക്കാന്‍ കാലിഫോര്‍ണിയിയില്‍ എത്തിയിട്ടുണ്ട്.വടക്കന്‍ കാലിഫോര്‍ണിയിയിലെ റേഡ്വുഡ് നാഷണല്‍ ആന്‍ഡ് സ്റ്റേറ്റ് പാര്‍ക്‌സിലാണ് സന്ദീപിനെയും കുടുംബത്തെയും ഏറ്റവും ഒടുവില്‍ കണ്ടെത്തിയത്.തന്റെ മകനെയും കുടുംബത്തെയും കണ്ടുപിടിക്കാന്‍ പിതാവ് ബാബു സുബ്രഹ്മണ്യം തോട്ടപ്പിള്ളി സോഷ്യല്‍ മീഡിയയില്‍ മിസിങ് പോസ്റ്ററുകള്‍ നല്‍കിയിരുന്നു. സന്ദീപും കുടുംബവും ഈ മാസം 5 ന് സാന്‍ജോസിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ അഞ്ചാം തീയതിക്ക് ശേഷം ഇവരെ കുറിച്ച് ഒരുവിവരവുമില്ല.

 

 

 

 

ഡികെ

comments


 

Other news in this section