Sunday, January 21, 2018

അമേരിക്കയില്‍ ആദ്യ ഇന്ത്യന്‍ വംശജന്റെ വധശിക്ഷ ഫെബ്രുവരിയില്‍ നടപ്പാക്കും

Updated on 13-01-2018 at 7:19 am

 

യു.എസില്‍ വധശിക്ഷക്കു വിധിച്ച ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വംശജനെ ഫെബ്രുവരിയില്‍ തൂക്കിലേറ്റും. ആന്ധ്രപ്രദേശ് സ്വദേശിയായ രഘുനന്ദന്‍ യന്‍ദാമുരി(32) യെയാണ് 10 മാസം പ്രായമായ കുഞ്ഞിനെയും കുഞ്ഞിന്റെ അമ്മൂമ്മയെയും കൊലപ്പെടുത്തിയ കേസില്‍ ഫെബ്രുവരി 23ന് തൂക്കിലേറ്റുക.

2014ല്‍ കേസില്‍ രഘുനന്ദന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. മോചനദ്രവ്യം ആവശ്യപ്പെടുന്നതിനായി അടുത്ത വീട്ടിലെ പത്തുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുക്കാന്‍ നടത്തിയ ശ്രമം ചെറുക്കുന്നതിനിടെ അമ്മൂമ്മ െകാല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞും മരിച്ചു. അമേരിക്കയില്‍ വധശിക്ഷക്ക് വിധിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജനാണ് രഘുനന്ദന്‍.

വിഷം കുത്തിവച്ചാണു ശിക്ഷ നടപ്പാക്കുക. സമീപകാലത്ത് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ രഘുനന്ദന്‍ എച്ച്-1ബി വീസയിലാണു യുഎസിലെത്തിയത്. പെന്‍സില്‍വേനിയ ഗവര്‍ണര്‍ ടോം വൂള്‍ഫ് വധശിക്ഷയ്ക്കു മൊറട്ടോറിയം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ രഘുനന്ദന് ഇളവു കിട്ടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 

ഡികെ

 

comments


 

Other news in this section