Tuesday, July 17, 2018

അമേരിക്കന്‍ ഇമ്മിഗ്രേഷന്‍ പോളിസി : സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയില്‍ കയറിയ സ്ത്രീയെ പുറത്തിറക്കി

Updated on 05-07-2018 at 9:55 am

വാഷിങ്ടണ്‍ : മാതാപിതാക്കളെ കുട്ടികളില്‍ നിന്നും അകറ്റിയ അമേരിക്കന്‍ പ്രെസിഡന്റിന്റെ നയാ രൂപീകരണത്തില്‍ പ്രതിഷേധിച്ച് സ്റ്റാച്യു ഓഫ് ലിബേര്‍ട്ടിയില്‍ കയറികൂടിയ സ്ത്രീയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ താഴെ ഇറക്കി. റൈസ് ആന്‍ഡ് റെസിസ്റ്റ് എന്ന് രേഖപ്പടുത്തിയ ടി-ഷര്‍ട്ട് അണിഞ്ഞാണ് ഇവര്‍ സ്റ്റാച്യുവിന്റെ മുകളില്‍ കയറിക്കൂടി പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.

ഇമ്മിഗ്രേഷന്‍ നിയമം പിന്‍വലിച്ചാല്‍ മാത്രമേ താഴെ വരൂ എന്ന് പ്രഖാപിച്ച ഇവര്‍ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് ഇവരെ ബലമായി താഴെ ഇറക്കുകയായിരുന്നു . തുടന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇമ്മിഗ്രേഷന്‍ നിയമത്തെ ചൊല്ലി വന്‍ പ്രതിഷേധമാണ് അമേരിക്കയില്‍ നടന്ന് വരുന്നത്.

 

ഡികെ

comments


 

Other news in this section