Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

അഭിജിത്തിന്റെ ‘നാദവിസ്മയം’ ഫെബ്രുവരി 23 ന് സിഡ്‌നിയില്‍

Updated on 14-02-2019 at 2:48 pm

സിഡ്‌നി: പ്രശസ്ത സിനിമ പിന്നണി ഗായകന്‍ അഭിജിത്ത് കൊല്ലം നേതൃത്വം നല്‍കുന്ന സംഗീത പരിപാടി ‘ നാദവിസ്മയം ‘ സിഡ്‌നിയില്‍ സംഘടിപ്പിക്കുന്നു. സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സംഘടിപ്പിക്കുന്ന ‘ നാദവിസ്മയം ‘ മ്യൂസിക്കല്‍ ഇവന്റ്‌സ് ഫെബ്രുവരി 23 ശനിയാഴ്ച വൈകിട്ട് 5:30 ന് സില്‍വര്‍ വാട്ടറിലുള്ള സി3 കോണ്‍ഫ്രന്‍സ് ഹാളില്‍ വെച്ചാണ് നടത്തപ്പെടുന്നത്.

അഭിജിത്തിനെ കൂടാതെ സിഡ്‌നിയിലെ പ്രമുഖ ഗായകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന അവാര്‍ഡ് നിര്‍ണ്ണയത്തിന്റെ അവസാന റൗണ്ട് വരെയെത്തിയ അഭിജിത്തിന്റെ നിരവധി ആല്‍ബങ്ങളും, സിനിമ പാട്ടുകളും വന്‍ ഹീറ്റാണ്. ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന രീതിയിലും അഭിജിത്ത് പ്രശസ്തനാണ്.

അഭിജിത്ത് നേതൃത്വം നല്‍കുന്ന ‘നാദവിസ്മയം’ എന്ന സംഗീതപരിപാടി സംഗീത ആസ്വാദകര്‍ക്ക് ഒരു നല്ല അനുഭവമായിരിക്കുമെന്നും, പരിപാടിയുടെ വിജയത്തിനായി എല്ലാവരും സഹകരിക്കണമെന്നും, സിഡ്‌നി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി മാനേജിങ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ടിക്കറ്റിനും, കൂടുതല്‍ വിവരങ്ങള്‍ക്കും:-

ജിന്‍സന്‍ കുരിയന്‍ (ട്രസ്റ്റി): 04162 55594
ജെനുവിന്‍ ബേസില്‍ (സെക്രട്ടറി): 04304 37739
ജെമിനി തരകന്‍ (പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍): 04206 16650

Date& Time: Saturday, 23 Feb 2019 at 5:30 pm

Venue:-
C3 Conference Venue,
108-120 Silverwater Road,
NSW 2128

comments


 

Other news in this section