Monday, September 24, 2018
Latest News
കമ്മ്യൂണിറ്റി എയര്‍ ആംബുലന്‍സ് സംവിധാനത്തിന് അയര്‍ലണ്ടില്‍ തുടക്കമാകുന്നു; അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് ഉള്‍പ്പെടെ പ്രയോജനപ്പെടുത്താം    കുടിയേറ്റക്കാര്‍ക്ക് ഇനി ഗ്രീന്‍ കാര്‍ഡ് നല്‍കില്ലെന്ന് അമേരിക്ക; ഇന്ത്യന്‍ പ്രവാസികളെ ബാധിക്കും    അപകടത്തില്‍പ്പെട്ട പായ് വഞ്ചിയില്‍ നിന്ന് അഭിലാഷ് ടോമിയെ രക്ഷിച്ചു; കൂടെയുണ്ടായിരുന്ന ഐറിഷ് നാവികനും സുരക്ഷിതന്‍    കൊടുങ്കാറ്റുകള്‍ വന്നത് അനുഗ്രഹവും ആയേക്കും; അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമ്മര്‍ ഇനിയും തുടരുമെന്ന് കാലാവസ്ഥാ പ്രവചനം    ഭവന ആരോഗ്യമേഖലകളിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് ബഡ്ജറ്റില്‍ ഊന്നല്‍ നല്‍കും; നികുതി സംവിധാനം അടിമുടി പരിഷ്‌കരിക്കും; വന്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കേണ്ട   

അപസ്മാര രോഗികള്‍ക്ക് ആശ്വസിക്കാം; അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ കഴിയുന്ന നിയമം മന്ത്രിസഭയുടെ പരിഗണനയ്ക്ക്

Updated on 10-11-2017 at 6:51 am

 

ചികിത്സാ രംഗത്ത് കഞ്ചാവ് നിയമ വിധേയമാക്കാന്‍ കഴിയുന്ന ബില്‍ മന്ത്രിസഭാ അടുത്ത ആഴ്ച പരിഗണിച്ചേക്കും. അയര്‍ലണ്ടില്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ നിലവില്‍ വ്യവസ്ഥയില്ല. നിയമം പ്രാബല്യത്തില്‍ വന്നാല്‍ പതിനായിരക്കണക്കിന് രോഗികള്‍ക്ക് ആശ്വസിക്കാം. അര്‍ബുദം, അപസ്മാരം തുടങ്ങിയ രോഗങ്ങള്‍ക്കും കടുത്ത വേദന അനുഭവിക്കുന്ന രോഗികള്‍ക്കും ആശ്വാസം നല്‍കാന്‍ കഞ്ചാവ് ചികിത്സയിലൂടെ കഴിയും. വിധിത അപസ്മാര രോഗങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്ന ഔഷധമായും ലോകത്ത് കഞ്ചാവ് ഉപയോഗിച്ച് വരുന്നുണ്ട്.

അയര്‍ലന്റില്‍ കഞ്ചാവ് നിയമ വിധേയമാക്കണമെന്ന പോരാട്ടത്തിന് തുടക്കം കുറിച്ചത് വേറാ ടോമി എന്ന ഐറിഷുകാരിയാണ്. കോര്‍ക്കില്‍ താമസിച്ചു വന്ന വേറയുടെ മകള്‍ ആവ കടുത്ത അപസ്മാര രോഗിയായി തുടരുന്നതിനിടെയാണ് ഇവര്‍ കഞ്ചാവ് ഔഷധമായി ഉപയോഗിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ട് ആരോഗ്യമന്ത്രിയെ സമീപിച്ചത് കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ഛ് അപസ്മാര രോഗത്തിന്റെ അപാരമായ കഷതകളെ കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും വേറയ്ക്ക് കഴിഞ്ഞിരുന്നു.

മകള്‍ അവയ്ക്ക് Dravet Syndrom എന്നറിയപ്പെടുന്ന അപൂര്‍വ അപസ്മാര രോഗത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ കഞ്ചാവ് ചികിത്സയാണ് ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ അയര്‍ലണ്ടില്‍ ഇത് നിയമ വിധേയമാക്കാത്തതിനാല്‍ മകള്‍ മരണത്തിന്റെ വക്കോളമെത്തിയിരുന്നുവെന്ന് വേറാ പറയുന്നു.മന്ത്രി നല്‍കിയ ഉറപ്പിന്റെ പിന്‍ബലത്തില്‍ ദിവസങ്ങള്‍ കടന്നുപോയപ്പോള്‍ മകള്‍ കൈവിട്ടുപോകുമെന്ന് മനസ്സിലാക്കിയ വേറെയും ജൂടുംബവും നെതര്‍ലണ്ടില്‍ എത്തി ചികിത്സ നേടിയിരുന്നു. ചികിത്സയിലൂടെ തന്റെ മകളുടെ അസുഖം ഭേദപ്പെട്ട വിവരം വേറാ സാമൂഹിക മാധ്യമങ്ങളിലൂടെ ലോകത്തെ അറിയിച്ചു.

ആരോഗ്യവകുപ്പിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ കമ്മിറ്റിയുടെ അനുമതി ലഭിച്ചാല്‍ മാത്രമേ നിയമം പാസാക്കാന്‍ കഴിയുള്ളുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു. കഞ്ചാവ് നിയമ വിധേയമാക്കുമ്പോള്‍ ഉപയോഗത്തെക്കാള്‍ കൂടുതല്‍ ദുരുപയോഗം കൂടുമെന്ന അഭിപ്രായം ഉയര്‍ന്നു വന്നിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളായ ഫിയാന ഫൊളും, സിന്‍ ഫൈനും ഈ വാദമാണ് ഉയര്‍ത്തികാണിക്കുന്നത്. ഫൈന്‍ ഗെയ്ലും മാറ്റ് സ്വതന്ത്ര പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

 

 

ഡികെ

 

comments


 

Other news in this section