Wednesday, December 12, 2018

അനാവശ്യമായി വാടക വര്‍ധിപ്പിക്കുന്ന കെട്ടിട ഉടമകള്‍ക്ക് എട്ടിന്റെ പണി വരുന്നു.

Updated on 17-04-2018 at 10:15 am

ഡബ്ലിന്‍: രാജ്യത്ത് വാടക വര്‍ദ്ധനവുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടന്‍ വരുന്നു. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ‘റെന്റ് രെജിസ്റ്റര്‍’ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കും. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ Residential Tencies Board-ന് ഓരോ പ്രദേശത്തെയും വാടക നിരക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടതായി വരും.

നിശ്ചിത മാനദണ്ഡങ്ങള്‍ അടിസ്ഥാനപ്പെടുത്തി മാത്രമേ ഈ നിയമം അനുസരിച്ച് വാടക ഉയര്‍ത്താന്‍ സാധിക്കുകയുള്ളു. ഇതോടെ കെട്ടിട ഉടമകള്‍ക്ക് വര്‍ഷാ വര്‍ഷം വന്‍ തോതില്‍ വാടക നിരക്ക് ഉയര്‍ത്താനാവില്ല. ഡബ്ലിന് നഗരത്തില്‍ അന്യായമായി ഉയര്‍ത്താറുള്ള വാടക നിരക്കുകള്‍ സാധാരണ നിലയിലാക്കാന്‍ റെന്റ് രെജിസ്റ്ററിലൂടെ കഴിഞ്ഞേക്കും.

ഡികെ

comments


 

Other news in this section