Friday, January 18, 2019
Latest News
ടിനിയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന യാത്രാമൊഴിയേകി സഹപ്രവര്‍ത്തകര്‍; തീരാ വേദനയില്‍ അയര്‍ലണ്ടിലെ മലയാളി സമൂഹം    കാരാട്ട് റസാഖിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി, വിധിക്ക് താത്കാലിക സ്റ്റേ    ചന്ദ്രനില്‍ പരുത്തി വിത്ത് മുളപ്പിച്ച് ചൈന; ചന്ദ്രന്റെ ഉപരിതലത്തില്‍ മുളയ്ക്കുന്ന ആദ്യ സസ്യമെന്ന അപൂര്‍വ ബഹുമതി പരുത്തിയ്ക്ക്.    സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ജെറ്റ് എയര്‍വേസിനെ വേണ്ട; ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ നിഷേധിച്ച് ഇത്തിഹാദ് എയര്‍വേസ്.    കുട്ടികളെ തല്ലുന്നത് നിരോധിച്ച് ബ്രിട്ടീഷ് ദ്വീപായ ജേഴ്സി; അയര്‍ലന്‍ഡിന് പിന്നാലെ യുകെയിലും നിയമം നടപ്പാക്കാന്‍ ഒരുങ്ങുന്നു   

അനധികൃത കുടിയേറ്റം: അതിര്‍ത്തികളിലേക്ക് 10,000 യൂറോപ്യന്‍ യൂണിയന്‍ ഗാര്‍ഡുകളെ നിയമിക്കാന്‍ ഒരുങ്ങുന്നു

Updated on 14-09-2018 at 7:43 am

ബ്രസല്‍സ്: അനധികൃത കുടിയേറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ പതിനായിരം ബോര്‍ഡര്‍ ഗാര്‍ഡുകളെ കൂടി അതിര്‍ത്തികളില്‍ നിയോഗിക്കുമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ് ക്‌ളോദ് ജങ്കര്‍. 2020 ഓടെയാണ് ഇത്രയും പേരെ നിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.

അഭയാര്‍ഥികളുടെ കാര്യത്തില്‍ താത്കാലിക പരിഹാരമല്ല, സ്ഥിരമായതും ഐക്യത്തോടെയുമുള്ള പരിഹാരമാണ് ആവശ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മേഖലയെ ബാധിച്ചിരിക്കുന്ന മറ്റു പ്രധാന വിഷയങ്ങളായ തീവ്ര ദേശീയത, ഭീകരവാദം, ബ്രെക്‌സിറ്റ് എന്നിവയും അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ വിഷയങ്ങളായി. ഡോളര്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തമായ കറന്‍സി എന്ന നിലയില്‍ യൂറോയെ കൂടുതല്‍ തന്ത്രപരമായി വിനിയോഗിക്കണം. ബ്രെക്‌സിറ്റ് സന്ദര്‍ഭം നേരിടുന്നതിന് ശക്തമായ നേതൃത്വം അനിവാര്യമാണ്. മറ്റൊരു സാധാരണ മൂന്നാം രാജ്യമായി യൂറോപ്യന്‍ യൂണിയന് ബ്രിട്ടന്‍ മാറാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഫ്രിക്കയും യൂറോപ്പും തമ്മില്‍ പുതിയ സഹകരണ സാധ്യതകള്‍ തേടണമെന്നും ജങ്കര്‍ അഭിപ്രായപ്പെട്ടു. നിലവിലുള്ള ബന്ധത്തിന്റെ പ്രധാന അടിസ്ഥാനം യൂറോപ്പ് ആഫ്രിക്കയില്‍ നടത്തുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. ഇതിനുപരിയായ സഹകരണങ്ങള്‍ ഇനി ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അനധികൃത കുടിയേറ്റക്കാര്‍ വേലിക്കെട്ടുകള്‍ പൊളിച്ച് മനുഷ്യാവകാശത്തിന്റെ പേരില്‍ സസുഖം എത്തിയപ്പോള്‍ മുതല്‍ ചില രാജ്യങ്ങള്‍ കരഞ്ഞ് തുടങ്ങിയതാണ്. അന്ന് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇത് കാര്യമായി കരുതിയില്ല. ഇപ്പോള്‍ എല്ലാ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇത്തരത്തില്‍ ഒഴുക്ക് തുടങ്ങിയതോടെ കരച്ചില്‍ യൂറോപ്പ് ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.

സ്വന്തം അതിര്‍ത്തികള്‍ കാക്കുന്നതോടൊപ്പം അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വരെ നോക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ യൂണിയന്റെ സ്വതന്ത്ര സഞ്ചാരനിയമം പ്രയോജനപ്പെടുത്തിയാണ് കുടിയേറ്റക്കാര്‍ അനധികൃതമായി അയര്‍ലണ്ട് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് കടന്നുകയറുന്നത്. എന്നാല്‍ അനധികൃത കുടിയേറ്റക്കാരെ തടയാന്‍ കഴിയാതെ പൊറുതിമുട്ടിയതോടെ പഴയ രീതിയില്‍ അതിര്‍ത്തി നിയന്ത്രണം ആരംഭിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ തീരുമാനം.

പാസ്പോര്‍ട്ട് ഇല്ലാതെ തന്നെ യൂറോപ്യന്‍ അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്യാമെന്ന സൗകര്യം പ്രയോജനപ്പെടുത്തിയാണ് അനധികൃത കുടിയേറ്റക്കാര്‍ യൂറോപ്പില്‍ സഞ്ചരിക്കുന്നത്. എന്നാല്‍ സ്വതന്ത്ര യാത്രാ സംവിധാനം തകര്‍ച്ചയുടെ വക്കിലാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇന്നുവരെ കാണാത്ത തോതിലുള്ള കുടിയേറ്റമാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ദൃശ്യമാകുന്നത്. ദുരന്ത-യുദ്ധ ബാധിത മേഖലകളില്‍ നിന്നുമെത്തുന്ന കുടിയേറ്റക്കാര്‍ക്ക് മനുഷ്യാവകാശമാണ് പ്രധാന തുണയാകുന്നത്. എന്നിരുന്നാലും ഇത് നിയന്ത്രിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് കഴിയുന്നില്ല.

 

 

 

 

എ എം

comments


 

Other news in this section