Sunday, July 21, 2019

അധികാരത്തില്‍ എത്തിയാല്‍ ശൈശവ വിവാഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണ; രാജസ്ഥാനില്‍ വാഗ്ദാനവുമായി ബിജെപി സ്ഥാനാര്‍ത്ഥി

Updated on 03-12-2018 at 8:43 am

ജയ്പൂര്‍: അധികാരത്തില്‍ എത്തിയാല്‍ ശൈശവ വിവാഹങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും എന്ന വിവാദ പ്രസ്താവനയുമായി ബിജെപി സ്ഥാനാര്‍ത്ഥി. രാജസ്ഥാനിലെ സോജത് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ ശോഭ ചൗഹാനാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. ജനങ്ങള്‍ തന്നെ അധികാരത്തില്‍ എത്തിച്ചാല്‍ ശൈശവ വിവാഹങ്ങള്‍ ഉറപ്പുവരുത്തും. ശൈശവ വിവാഹങ്ങള്‍ക്ക് എതിരെ ഒരിക്കലും പ്രവര്‍ത്തിക്കില്ല. കൂടാതെ ശൈശവ വിവാഹം നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി ഉണ്ടാകില്ല എന്നുമാണ് ശോഭ ചൗഹാന്റെ വാഗ്ദാനങ്ങള്‍.

സോജതില്‍ സ്നേഹ സമ്മേളന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ശോഭ ചൗഹാന്‍ ഇക്കാര്യം പറഞ്ഞത്. സോജത് മേഖലയിലെ ദേവദാസി വിഭാഗങ്ങള്‍ക്കിടയില്‍ ശൈശവ വിവാഹങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെ നിയമം ശക്തമായതോടെ വിവാഹം നടത്തിയ പലരും നിയമനടപടികള്‍ നേരിടുന്നുണ്ട്. അതിനാല്‍ ശൈശവ വിവാഹം നടപ്പിലാക്കും എന്ന വാഗ്ദാനം നല്‍കി വോട്ടുറപ്പിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇക്കാര്യം ജനങ്ങളോട് പറയുന്നതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.

ശോഭ ചൗഹാന്റെ പ്രസ്തുത പ്രസ്താവനക്കെതിരെ അന്വേഷണം നടത്തും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ ഉള്ള കാര്യങ്ങല്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കും.

 

 

എ എം

comments


 

Other news in this section