Sunday, September 15, 2019

അതിര്‍ത്തിയില്‍ വീണ്ടും വെടിവെയ്പ്പ് ; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു

Updated on 17-08-2019 at 2:09 pm

ശ്രീനഗര്‍ : അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനിടെ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാശ്മീരിലെ രജ്ജൗരിയില്‍ നൗഷേര സെക്ടറിലുണ്ടായ വെടിവയ്പ്പിലാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാന്‍സ് നായിക് സന്ദീപ് ഥാപയാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. ഇന്നു രാവിലെ 6.30 ഓടെയായിരുന്നു നൗഷേര സെക്ടറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം പ്രകോപനം ഉയര്‍ത്തിയത്. ഇന്ത്യന്‍ സേന തിരിച്ചടിക്കുകയും ചെയ്തും. മേഖലയില്‍ ഇപ്പോഴും വെടിവയ്പ്പ് തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

comments


 

Other news in this section