Saturday, November 25, 2017

അടിയന്തിര ശസ്ത്രക്രിയകള്‍ക്ക് സഹായം നല്‍കാന്‍ അയര്‍ലണ്ടില്‍ ഹെലികോപ്റ്റര്‍ ആംബുലന്‍സ് തയ്യാര്‍

Updated on 13-11-2017 at 8:43 am

 

ഡബ്ലിന്‍ : ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനസജ്ജമായ എയര്‍ ആംബുലന്‍സ് സംവിധാനം അയര്‍ലണ്ടില്‍ തയ്യാറായിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ മണിക്കൂറുകള്‍ക്കകം ശസ്ത്രക്രിയകള്‍ക്ക് തയ്യാറെടുക്കേണ്ട രോഗികളെ സഹായിക്കാനാണ് ഈ ആകാശ ആംബുലന്‍സിന് HSE തുടക്കമിട്ടത്. 2012 ന് ശേഷം വിദേശ രാജ്യങ്ങളില്‍ ഹൃദയ, കരള്‍മാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്ന ഐറിഷ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ഓരോ ആഴ്ചയിലും രണ്ടും മൂന്നും രോഗികള്‍ വീതം വിദേശത്ത് ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നുണ്ട്. അവയവ മാറ്റ ശസ്ത്രക്രിയ കൂടുതല്‍ നടക്കുന്നതുമാകട്ടെ തൊട്ടടുത്ത രാജ്യമായ ഇംഗ്ലണ്ടിലും. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു ശാശ്വത അപരിഹാരം എന്ന രീതിയിലാണ് എയര്‍ ആംബുലന്‍സിന് തുടക്കമിട്ടിരിക്കുന്നത്.

രോഗികളെ കൃത്യ സമയത്ത് ശസ്ത്രക്രിയയ്ക്ക് എത്തിക്കുക. അവയവങ്ങള്‍ എത്തിക്കേണ്ട സാഹചര്യങ്ങളില്‍ നിശ്ചിത ആശുപത്രികളില്‍ വളരെ വേഗത്തില്‍ സേവനം ലഭ്യമാക്കുക ഇനീ ലക്ഷ്യങ്ങളോടെയാണ് HSE എയര്‍ ആംബുലന്‍സിന് തുടക്കമിട്ടത്. ഇതുവരെ അത്യാവശ്യ സാഹചര്യങ്ങളില്‍ ഐറിഷ് കോസ്റ്റ് ഗാര്‍ഡ് , ഐറിഷ് എയര്‍ കോര്‍പ്‌സ് സംവിധാനങ്ങളാണ് ഉപയോഗിച്ചുവന്നിരുന്നത്.

 

ഡികെ

 

comments


 

Other news in this section