Thursday, October 17, 2019

അങ്കമാലി എം എല്‍ എ റോജി.എം ജോണിന് അയര്‍ലണ്ടിലേക്ക് സ്വാഗതം

Updated on 04-10-2019 at 9:04 am

ഡബ്ലിന്‍: കേരളത്തിന്റെ യുവ നേതാവും കോണ്‍ഗ്രസ് എം എല്‍ എ യുമായ ശ്രീ റോജി എം ജോണിന് അയര്‍ലണ്ടിന്റെ മണ്ണിലേക്ക് സ്വാഗതം. ഒക്ടോബര്‍ 8 ന് അയര്‍ലണ്ടിലേക്ക് എത്തുന്ന എം എല്‍ എ അന്നേ ദിവസം തന്നെ നടക്കുന്ന ‘ മലയാളം മെറിറ്റ് ഈവെനിംഗില്‍ ആശംസ അര്‍പ്പിച്ചു സംസാരിക്കുന്നതാണ്. അയര്‍ലണ്ടില്‍ മലയാളി പ്രവാസികളെ സന്ദര്‍ശിക്കുന്ന റോജി തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി അയര്‍ലണ്ടിലെ വിവിധ ഭരണ സ്ഥാപനങ്ങളുമായി ആശയ വിനിമയം നടത്തും.

9 ഒക്ടോബറിന് രാവിലെ 10.30 ന് സൗത്ത് ഡബ്ലിന്‍ കൗണ്ടി കൌണ്‍സില്‍ മേയര്‍ വിക്കി കാസ്സര്‍ലി യുമായി മുഖാമുഖം നടത്തിയ ശേഷം ഉച്ചതിരിഞ്ഞു 4.30ന് ദ്രോഗ്ഹെഡാ അങ്കമാലി സംഗമത്തെ അഭിസംബോധന ചെയ്യുന്നതായിരിക്കും.
10 ഒക്ടോബര്‍ രാവിലെ 11 മണിക്ക് പാര്‍ലമെന്റ് സന്ദര്‍ശനത്തിന് ശേഷം മലയാളികളുടെ അയര്‍ലണ്ടിലെ അഭിമാനമായ ശ്രീ ബേബി പെരേപ്പാടനൊപ്പം ഐറിഷ് പ്രധാന മന്ത്രി ലിയോവരദ്കറുമായി മുഖാമുഖം നടത്തിയ ശേഷം മിനിസ്റ്റീരിയല്‍ മീറ്റിംഗില്‍ മലയാളികളുടെ വിവിധ ആവശ്യങ്ങള്‍ക്കായി നിവേദനം നല്‍കും.

അന്നേ ദിവസം വൈകിട്ട് 6 മണിക്ക് ഡബ്ലിനിലെ താലയില്‍ ചേരുന്ന പ്രവാസി സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തും.11 ഒക്ടോബര്‍ രാവിലെ പേ പാല്‍ ഓഫീസും, അയര്‍ലണ്ടിലെ ഇന്ത്യന്‍ എംബസ്സിയും റോജി എം ല്‍ എ സന്ദര്‍ശിക്കും. വൈകിട്ട് 4.30 നു ലോര്‍ഡ് മേയര്‍ ഓഫ് ഡബ്ലിന്‍ പോള്‍ മക്ലിഫിയുമായുള്ള കൂടിക്കാഴ്ചയാണ് റോജിയുടെ ഈ വരവിലെ അവസാന ഔദ്യോഗിക പരിപാടി. അയര്‍ലണ്ടിലേക്ക് മലയാളികളുടെ ശബ്ദമാകാന്‍ എത്തുന്ന ശ്രീ റോജി എം ജോണിനെ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കും.

comments


 

Other news in this section